നാദാപുരം: (nadapuram.truevisionnews.com) തിരുവോണത്തെ വരവേൽക്കാൻ അത്തപ്പൂക്കളമൊരുക്കുന്ന തിരക്കിലാണ് നാട്ടുകാർ. നാദാപുരം ഗ്രാമ പഞ്ചായത്ത് കാർഷിക കർമസേനയും കൃഷി ഭവനും സംയുക്തമായി അഞ്ചാം വാർഡിൽ കൃഷിചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഉത്സവമായി. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ കർമസമിതി പ്രസിഡണ്ട് നാരായണൻ മാസ്റ്റർ, സെക്രട്ടറി വിജയകുമാർ, ജോയിന്റ് സെക്രട്ടറി ശ്രീധരൻ നായർ, തൊഴിലാളികളായ രാധ, വനജ, ശാന്തി, നാണു, കെളപ്പൻ എന്നിവർ പങ്കെടുത്തു.
Harvest of chendumalli crops turns into a festival in Nadapuram