എടച്ചേരി : (nadapuram.truevisionnews.com) പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് രാപകൽ സമരം, എടച്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, എടച്ചേരി ടൗണിൽ നടന്ന രാപകൽ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയതു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു .ടി കെ.അമ്മത് മാസ്റ്റർ മുഖ്യ പ്രസംഗം നടത്തി. യു.പി.മൂസ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്,എം കെ, പ്രേം ദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ, ടി.കെ മോട്ടി, കെ.പി.ദാമോദരൻ മാസ്റ്റർ, ബഷീർ എടച്ചേരി, സി.പവിത്രൻ, കെ രമേശൻ, എം സി .മോഹനൻ പി.കെ. രാമ ചന്ദ്രൻ ,കെ ഷാഫി, പി.സുമലത, തുടങ്ങിയവർ പ്രസംഗിച്ചു.
#Congress #protests #against #cut #Edacherry #Panchayath #project #allocation