നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച നിലയിൽ. വളയം നിരവുമ്മൽ സ്വദേശി ഒന്തമ്മൽ അർജുൻ(30) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വീടിന്റെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥനായ അർജുൻ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. വീടിന് സമീപത്തുള്ള ഒരാൾ മരിച്ചതിനെ തുടർന്ന് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചിരുന്നു. തുടർന്നാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മൃതദേഹം നാദാപുരം ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. മരണ കാരണം വ്യക്തമല്ല. അച്ഛൻ: രവീന്ദ്രൻ, അമ്മ: റീജ, ഭാര്യ: പ്രവിശ്യ.
Young soldier found hanging in valayam