പുറമേരി :(nadapuram.truevisionnews.com) പുറമേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് ഓണസമ്മാനം നൽകി മാതൃകയായി. സർക്കാർ പ്രഖ്യാപിച്ച 1250 രൂപയ്ക്ക് പുറമേ 3750 രൂപ കൂടി ഗ്രാമപഞ്ചായത്ത് നൽകിക്കൊണ്ട് 5000 രൂപയാണ് ഓണം ബോണസ് നൽകിയത്.
പുറമേരിയുടെ ശുചിത്വ സേനയുടെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ബോണസ് ചെക്ക് വിതരണം ചെയ്തു.
Onam gifts were given to members of the Haritha Karma Sena in purameri