നാദാപുരം: (nadapuram.truevisionnews.com) മാരക രോഗങ്ങൾ ബാധിച്ച സഹകരണ സ്ഥാപനങ്ങളിലെ എ. ക്ലാസ് അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് നൽകുന്ന ധനസഹായം നാദാപുരം സർവീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു.
ബാങ്കിലെ എ. ക്ലാസ് അംഗമായ കല്ലാച്ചിയിലെ ഒന്തത്ത് മലയിൽ ബാലന് ബാങ്ക് പ്രസിഡന്റ് പി. രാജൻ മാസ്റ്റർ മെമ്പർ റിലീഫ് ഫണ്ട് കൈമാറി. വിതരണ ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി.കെ. മഹിജ, ഡയറക്ടർ കരിമ്പിൽ ദിവാകരൻ, അസി. സെക്രട്ടറി കെ.കെ. അനിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.



Nadapuram Service Cooperative Bank distributes member relief fund