പുറമേരി: (nadapuram.truevisionnews.com)തൂണേരി ബ്ലോക്ക് ക്ഷീര സംഗമം ശ്രദ്ധേയമായി. ക്ഷീര സംഗമം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.കെ പി വനജ അധ്യക്ഷയായി. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതി ലക്ഷമി മികച്ച ക്ഷീര കർഷകരെ ആദരിച്ചു.
മുതിർന്ന കർഷകരെ വളയം പഞ്ചായത്ത് പ്രസിഡൻ്റ്കെ പി പ്രദീഷ് ആദരിച്ചു.കെ കെ ഇന്ദിര,രജീന്ദ്രൻ കപ്പള്ളി,കെ കെ ബാബു,കെ സമീർ, ബിബിൻ രാജ്, ടി കെ ബാലൻ, പി സുരേന്ദ്രൻ,കെ നാണു, ശ്രീനിവാസൻ, അമ്മത് ഹാജി, കെ ഷീബ, അഡ്വക്കേറ്റ് കെ സജീവൻ എന്നിവർ സംസാരിച്ചു. എ പി രമേശൻ സ്വാഗതവും ഐശ്വര്യ കെ വിജയൻ നന്ദിയും പറഞ്ഞു.



Thuneri Block Dairy Meet was remarkable