നാദാപുരം: (nadapuram.truevisionnews.com) നാട്ടുവൈദ്യ കൗൺസിലിൻ്റെ പേരിൽ വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

ഇഹാബ് ആയുർവേദ ഹോസ്പിൽ അവോലത്ത് വെച്ച് നടന്ന സമ്മേളനം ഡോ. പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു. ഡോ. അർഷാദ് വി.പി, ഡോ. അതുൽ എ. ജി, ഡോ. അനൂപ്, ഡോ. അബ്ദുൽ റസാഖ്, ഡോ. രമേശൻ, ഡോ. സജിത്ത് വി.പി, ഡോ. ദേവി മഞ്ജുള, ഡോ. തരുണിമ എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് ഡോ. അർഷാദ് വി.പി, വൈസ് പ്രസിഡൻറ് ഡോ. രമേശൻ കെ.പി, സെക്രട്ടറി ഡോ. ദേവി മഞ്ജുള, ജോയിന്റ് സെക്രട്ടറി ഡോ. ഷാരോണ ടി, ട്രഷറർ ഡോ. നമിത വി.കെ വനിത കമ്മിറ്റി ചെയർപേഴ്സൺ ഡോ: തരുണിമ പി.വനിത കമ്മിറ്റി കൺവീണർ ഡോ. അഫ്സാന ടി എന്നിവർ ഭാരവാഹികളായി
#Budget #proposals #promote #fake #medicine #withdrawn #Ayurveda #Medical #Association