അരൂർ : പെരുണ്ടച്ചേരി ചമ്പോളി എൽ.പി സ്കൂൾ 150 -ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ സുഷമക്കുള്ള യാത്രയയപ്പ് സമ്മേളനവും, കിച്ചൺ -കം സ്റ്റോറും കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

പൂർവ്വ അധ്യാപകരെ ജില്ലാ പഞ്ചായത്ത് അംഗ് കൂടുത്താക്കണ്ടി സുരേഷ് ആദരിച്ചു. പൊതുവിജ്ഞാന ക്വിസി ലെ വിജയികൾക്കുള്ള പരിപ്പിൽ ശ്രീധരൻ നമ്പ്യാർ മെമ്മോറിയൽ കേഷ് അവാർഡ് എ. ഇ. ഒ രാജീവൻ പുതിയെടുത്ത് വിതരണം ചെയ്തു. ഗുസ്തി മത്സരത്തിൽ മെഡൽ ലഭിച്ച എസ് എസ് ആദിത്യ ബി.പി.സി ടി സജീവൻ ആദരിച്ചു.
എം.എം ഗീത, രവി കൂടുത്ത കണ്ടി,റീത്ത കണ്ടോത്ത് , സി.പി നിധീഷ്, രവി അമ്പ്രോളി എം.എ ഗഫൂർ, രാജീവൻമൈലിയോട്ട്, അഭിജിത്ത് കോറോത്ത്, കെ.കെ രാമചന്ദ്രൻ പ്രദീഷ് പയന്തോടി, അദ്വൈത് രാജേഷ്, കെ.പി ബലൻ, കുറ്റിയിൽ അനീഷ് ഐശ്വര്യ സ്വരൂപ് , കെ റീജ, കെ സുഷമ ,ജി.കെ അശോകൻ എന്നിവർ പ്രസംഗിച്ചു
#Perumandacherry #School #annual #celebration #farewell #notable