പാറക്കടവ്: (nadapuram.truevisionnews.com) കുറുവന്തേരി യു.പി.സ്കൂളിൽ നിന്നും 34 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക ടി എൻ ഗീത, സി.കെ.അബ്ദുള്ള മാസ്റ്റർ, 42 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പാചക തൊഴിലാളി വേട്ടുവനാണ്ടി കല്യാണിയമ്മ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം നടന്നു. 2024-25 വർഷത്തെ പഠനോത്സവും നടത്തി.

മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ: സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.ഷാനിഷ് കുമാർ, വാർഡ് മെമ്പർ പായേന്റവിട മൂസ്സ, കെ.പി. മോഹൻദാസ്, എ.ആർ.കെ. സമീന, സി.എച്ച് ഹമീദ് മാസ്റ്റർ, മോഹനൻ പാറക്കടവ്, പറയറാട്ട് രവി, കെ.കൃഷ്ണൻ മാസ്റ്റർ, മൂസ്സ മാട്ടാമ്മൽ, സി.കെ. റഹീം മാസ്റ്റർ, ടി.വി.കെ. സുരേഖ ടീച്ചർ, കെ. ബിന്ദു ടീച്ചർ, ടി.എൻ. ഗീത ടീച്ചർ, സി.കെ.അബ്ദുള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു.
വിവിധ മത്സര പരീക്ഷകളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
#Study #Festival #Farewell #ceremony #Kuruvantheri #UP #School