നാദാപുരം: കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ച വളയം സ്വദേശിയും നാദാപുരം അർബൻ ബാങ്ക് ജീവനക്കാരി ജയദേവിയുടെ മകനുമായ കെ ജയകൃഷ്ണന് ബാങ്ക് ജീവനക്കാരുടെ സ്നേഹാദരം.

എറണാകുളത്ത് നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 'ആഴി' എന്ന മികച്ച എക്സ്പിരിമെൻറ് ഷോർട് ഫിലിമാണ് ജയകൃഷ്ണൻ സംവിധാനം ചെയ്തത്. തൊണ്ണൂറോളം ഹ്രസ്വ ചിത്രങ്ങളിൽ നിന്നാണ് മികച്ച സംവിധായകനെ കണ്ടെത്തിയത്.
ലക്ഷദ്വീപിലെ സാധാരണക്കാരുടെ ജീവിതവും അവരിൽ ഒരാളായ അൻവർ എന്ന കട്ടിയും അവൻ നേരിടുന്ന പ്രശ്നങ്ങളും അതിനെ അതിജീവിച്ച് ജീവിത വിജയം നേടിയതുമാണ് കഥയുടെ ഇതിവൃത്തം.
അനുമോദന ചടങ്ങിൽ അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് ഉപഹാരം സമ്മാനിച്ചു. ജനറൽ മാനേജർ കെ എൻ അബ്‌ദുൽ റഷീദ്, മാധ്യമ പ്രവർത്തകൻ ഇസ്മായിൽ വാണിമേൽ, അസി. മാനേജർ രാജീവ് മാറോളി, സ്റ്റാഫ് സെക്രട്ടറി സുധീർ, രഞ്ജിനി, കെ വി അർഷാദ്, സി പി ശ്രീജിത്ത്, കെ ശ്രീജിത്ത്, പി ആസിഫ്, ജയദേവി എന്നിവർ സംസാരിച്ചു. ജയകൃഷ്ണൻ മറുമൊഴി നടത്തി.
#Best #Director #Jayakrishnan #receives #Nadapuram #Urban #Bank #award