നാദാപുരം: ( nadapuramnews.com) വർത്തമാന സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാൻ മാധ്യമ പ്രവർത്തകരുടെ പങ്കും അനിവാര്യമാണെന്ന് നാദാപുരം ഡി.വൈ. എസ്. പി: എ.പി ചന്ദ്രൻ.
കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് മാധ്യമ ശില്പശാല കല്ലാച്ചിയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡൻ്റ്കെ കെ സുധീരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് എം. കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.




മാധ്യമ പ്രവർത്തകർക്ക് മൈത്ര ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡിന്റെ പ്രഖ്യാപനം ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ശ്രീജിത്ത്, നാദാപുരം ജേർണലിസ്റ്റ് യൂണിയൻ പ്രസിഡണ്ട്സി രാഗേഷ്, താലൂക്ക് സെക്രട്ടറി വത്സരാജ് മണലാട്ട്, ബഷീർ എടച്ചേരി, പി.കെ രാധാകൃഷ്ണൻ, ഇസ്മായിൽ വാണിമേൽ, ബാലകൃഷ്ണൻ വെള്ളികുളങ്ങര, മുഹമ്മദലി തിനൂർ, ഇ.പി മുഹമ്മദലി, ഷംസീർ തൊട്ടിൽപ്പാലം , മുഹമ്മദ് പുറമേരി , ഹൈദർ വാണിമേൽ, അഖിലേന്ദ്രൻ നരിപ്പറ്റ, ഗഫൂർ വടകര, ശിശിര കടമേരി, മിത്ര കൂത്താളി , ഷഹരിയ ഗഫൂർ, അസ്ല എന്നിവർ പ്രസംഗിച്ചു.
കാലിക്കറ്റ് സർവ്വ കലാശാല ബി എ അറബിക്കിനൊപ്പം 'റാളിയ' ബിരുദം നേടിയ നദാ ഹനാൻ എം കെ വാണിമേൽ, കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടിയ എഎസ് വാഗ്ദ, ഓർച്ചാഡ് ഇന്ത്യ അവാർഡ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ എഎസ് വിഹാൻ എന്നീ വിദ്യാർത്ഥികൾക്ക് ഡി.വൈഎസ്പി ഉപഹാരം നൽകി. താലൂക്ക് സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി രഘുനാഥ് നന്ദിയും പറഞ്ഞു.
#Mediaworkshop #notable #DySP #intensifying #fight #against #alcoholism








 
            





















 
                                








