ആലത്തറ കേളപ്പൻ അന്തരിച്ചു; ഓർമ്മയായത് അടിമുടി കർഷകനായ കമ്മ്യൂണിസ്റ്റ്

ആലത്തറ കേളപ്പൻ  അന്തരിച്ചു; ഓർമ്മയായത് അടിമുടി  കർഷകനായ കമ്മ്യൂണിസ്റ്റ്
May 1, 2025 09:55 PM | By Athira V

വളയം: ( nadapuramnews.in) ആദ്യ കാല കമ്മ്യൂണിസ്റ്റും പഞ്ചായത്തിലെ മികച്ച കർഷകനുമായ കല്ലുനിരയിലെ ആലത്തറ കേളപ്പൻ (96) അന്തരിച്ചു. വിഷ്ണുമംഗലം പാലവും റോഡും ആശുപത്രിയുമായി വളയം ഗ്രാമത്തിൻ്റെ വികസന ശിലയിട്ട പദ്ധതികൾക്ക് നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മുന്നിൽ നാട്ടിൻ്റെ ആവശ്യം ഉന്നയിച്ച ഉശിരനായ പാർട്ടി പ്രവർത്തകനായിരുന്നു അദ്ദേഹം.

മണ്ണിനെയും കൃഷിയെയും അദമ്യമായി സ്നേഹിച്ച കർഷകൻ ജീവിത സായാഹ്നത്തിലും കൃഷിയിൽ സജീവമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്താൻ മലയോര കർഷകർക്കും തൊഴിലാളികൾക്കും ഇടയിൽ ഏട്ട് പതിറ്റാണ്ടോളം പ്രവർത്തിച്ചിട്ടും നേതൃരംഗത്ത് വന്നില്ലെങ്കിലും ഉശിരനായ കമ്മ്യൂണിസ്റ്റ് വക്താവായിരുന്നു ഈ അടിമുടി പോരാളിയായ കർഷകൻ. വാർധക്യ സഹജമായ രോഗങ്ങളായി ഏതാനും മാസങ്ങളായി കിടപ്പിലായ അദ്ദേഹം ഇന്ന് പകൽ 11 മണിയോടെയാണ് അന്തരിച്ചത്. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പി മോഹനൻ മാസ്റ്റർ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി ചാത്തു , കെ.കെ ദിനേശൻ , കെ.പി സി.സി നിർവ്വാഹക സമിതി അംഗം വി എം ചന്ദ്രൻ , അഡ്വ. എ സജീവൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

ഭാര്യ: ജാനു. മക്കൾ: സുശീല, സുലോചന. മരുമക്കൾ: എം കുഞ്ഞിരാമൻ ( സിപിഐ എം കുറുവന്തേരി ലോക്കൽ കമ്മറ്റി അംഗം ) , ഇ.കെ ചന്തമ്മൻ (ഡിസിസി അംഗം . മരുമക്കൾ: മാതു ( റിട്ട. ഹെൽത്ത് ഇൻപെക്ടർ വളയം - കുറ്റിക്കാട്), ദേവി നെല്ലിക്കാപറമ്പ് , പരേതരായ നാണി ( കുളിക്കുന്ന് ) , ബാലൻ (പൂവ്വം വയൽ ) , കടുംങ്ങ്വേൻ ( കുറ്റിക്കാട്).

alathara kelappan passed away

Next TV

Related Stories
നെല്ലിയുള്ളപ്പറമ്പത് ചീരു അന്തരിച്ചു

May 12, 2025 08:06 PM

നെല്ലിയുള്ളപ്പറമ്പത് ചീരു അന്തരിച്ചു

നെല്ലിയുള്ളപ്പറമ്പത് ചീരു...

Read More >>
തുണ്ടിപ്പറമ്പത്ത് ദേവി അന്തരിച്ചു

May 9, 2025 10:55 PM

തുണ്ടിപ്പറമ്പത്ത് ദേവി അന്തരിച്ചു

തുണ്ടിപ്പറമ്പത്ത് ദേവി...

Read More >>
 തണ്ണിപ്പന്തലിൽ ബിയ്യ ഹജ്ജുമ്മ അന്തരിച്ചു

May 8, 2025 11:38 PM

തണ്ണിപ്പന്തലിൽ ബിയ്യ ഹജ്ജുമ്മ അന്തരിച്ചു

തണ്ണിപ്പന്തലിൽ ബിയ്യ ഹജ്ജുമ്മ...

Read More >>
പുതുശ്ശേരിയിൽ കെ ചന്ദ്രി അന്തരിച്ചു

May 8, 2025 09:09 PM

പുതുശ്ശേരിയിൽ കെ ചന്ദ്രി അന്തരിച്ചു

പുതുശ്ശേരിയിൽ കെ ചന്ദ്രി...

Read More >>
തെക്കെ തറമൽ പുതിയ പുരയിൽ കുഞ്ഞമ്മദ് അന്തരിച്ചു

May 8, 2025 08:42 PM

തെക്കെ തറമൽ പുതിയ പുരയിൽ കുഞ്ഞമ്മദ് അന്തരിച്ചു

തെക്കെ തറമൽ പുതിയ പുരയിൽ കുഞ്ഞമ്മദ്...

Read More >>
കണ്ണോത്താന്റവിട കൗസ്തുഭത്തിൽ പി പി വിജയലക്ഷ്മി അന്തരിച്ചു

May 8, 2025 07:28 PM

കണ്ണോത്താന്റവിട കൗസ്തുഭത്തിൽ പി പി വിജയലക്ഷ്മി അന്തരിച്ചു

കണ്ണോത്താന്റവിട കൗസ്തുഭത്തിൽ പി പി വിജയലക്ഷ്മി...

Read More >>
Top Stories










Entertainment News