Featured

കേരളയാത്ര സ്വീകരണം: നാദാപുരത്ത് പദയാത്ര നടത്തി

News |
Dec 15, 2025 09:22 AM

നാദാപുരം: [nadapuram.truevisionnews.com]  മനുഷ്യർക്കൊപ്പം എന്ന സന്ദേശവുമായി ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി ജനുവരി 3ന് നാദാപുരത്ത് സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ വിളംബരമായി നാദാപുരം സർക്കിൾ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി പദയാത്ര നടത്തി.

ചേലക്കാട് മഖ്ബറയിലെ സിയറാത്തോടെ തുടക്കം കുറിച്ച പദയാത്രയ്ക്ക് ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി നേതൃത്വം നൽകി. ചേലക്കാട് നിന്ന് ആരംഭിച്ച യാത്ര കല്ലാച്ചി സിറാജുൽ ഹുദ മസ്ജിദ് പരിസരത്ത് സമാപിച്ചു.

സർക്കിൾ പ്രസിഡന്റ് ഇസ്മായിൽ ചിയ്യൂർ, ജനറൽ സെക്രട്ടറി മൊയ്ദു മുസ്ലിയാർ കുമ്മങ്കോട്, സംഘടക സമിതി കൺവീനർ അബ്ദുറഹീം ഫാളിലി, സോൺ സെക്രട്ടറി അബ്ദുള്ള കായക്കൊടി എന്നിവർ നേതൃത്വം നൽകി.

Kerala Yatra reception, Padayatra

Next TV

Top Stories










News Roundup