നാദാപുരം:( https://nadapuram.truevisionnews.com/ ) വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ നൽകിയ പരാതിയിൽ വളയം പൊലീസ് കേസെടുത്തു . വളയം പത്താം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അനഘ സി. ബാബുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ വളയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് എല്‍ഡിഎഫ് പ്രകടനം കടന്ന് പോയതിനെ പിറകെയാണ് സംഭവം നടന്നത്. വീടിന് നേരെ എറിഞ്ഞ സ്‌ഫോടന വസ്തു മുറ്റത്ത് വീണ് പൊട്ടുകയായിരുന്നുവെന്നും.
ശബ്ദം കേട്ട് പുറത്തിറങ്ങിയ അനഘയോടും സഹോദരിയോടും മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. തൊട്ടടുത്ത വീട്ടിലെ ബിജെപി പ്രവര്‍ത്തകനായ കല്ലുംപുറത്ത് കുമാരന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കുമാരനും വളയം പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
Incident of an explosive device being thrown at the house of a BJP candidate in Valayam



































.jpeg)