Dec 14, 2025 07:21 PM

നാദാപുരം : ( https://nadapuram.truevisionnews.com/ ) വിജയവും പരാജയവും കപ്പിനും ചുണ്ടിനുമിടയിൽ മാറി മറിഞ്ഞ തൂണേരി ബ്ലോക്കിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്തലാം. ഏറെ നേരത്തെ ചങ്കിടിപ്പിനൊടുവിൽ അവസാന ലാപ്പിൽ പുറമേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎം പുറമേരി ലോക്കൽ കമ്മറ്റി അംഗം രമ മടപ്പള്ളിക്ക് ലഭിച്ച 35 വോട്ടിൻ്റെ ഭൂരി പക്ഷത്തിലാണ് തൂണേരിയിൽ ഇടതുപക്ഷ ഭരണ തുടർച്ചയ്ക്ക് കളമൊരുങ്ങിയത്.

രമയ്ക്ക് 4941 വോട്ടും യുഡി എഫ് സ്ഥാനാർത്ഥി കോൺസിലെ ശ്രീജ വർമയ്ക്ക് 4906 വോട്ടും ലഭിച്ചു. ഇവിടെ ബി ജെ പി സ്ഥാനാർത്ഥി രാധയ്ക്ക് 967 വോട്ട് ലഭിച്ചു.

മുസ്ലിം ലീഗിൻ്റെ ശക്തി കേന്ദ്രമായ വാണിമേൽ ബ്ലോക്ക് ഡിവിഷനിൽ

പട്ടികജാതി സംവരണ വാർഡായി . കോണി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ്സുകാരി ബെനില സത്യൻ ലീഗിൻ്റെ അഭിമാനം കാത്തു. ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 5091 വോട്ട് ബെനില സ്വന്തമാക്കി. 7295 വോട്ട് ബെനില നേടിയപ്പോൾ എൽഡിഎഫിലെ പുത്തൻ പുരയിൽ രഞ്ചിത്ത് 2204 വോട്ട് നേടി.

പതിനഞ്ച് ഡിവിഷനുകളുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ 5 സീറ്റുകൾ വീതം ഇരു മുന്നണികളുടെ കുത്തകയാണ്. ഇരിങ്ങണ്ണൂർ, വളയം, കല്ലുനിര ,നിടുംപറമ്പ്, എടച്ചേരി എന്നീ ഡിവിഷനുകളാണ് ഇടതുമുന്നണിയുടെ ഉറച്ച കോട്ടകൾ.

പാറക്കടവ്, ചെക്യാട്, വാണിമേൽ, നാദാപുരം , കുമ്മങ്കോട് എന്നിവയാണ് യുഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങൾ. ഇടതു വലത് മുന്നണികൾക്ക് നിർണ്ണായകമായിരുന്നു മറ്റ് അഞ്ച് ഡിവിഷനുകൾകളായ തൂണേരി , കോടഞ്ചേരി, അരൂർ, പുറമേരി , കല്ലാച്ചി എന്നിവ. ഇതിൽ കല്ലാച്ചിയും പുറമേരിയും ഇടതുപക്ഷം നിലനിർത്തി.

യുഡിഎഫിന് സ്വാധീനമുള്ള അരൂർ ഇടതുപക്ഷം പിടിച്ചെടുത്തപ്പോൾ, എൽഡിഎഫ് പ്രതീക്ഷ അർപ്പിച്ച കോടഞ്ചേരിയും തൂണേരിയും യുഡിഎഫ് പിടിച്ചെടുത്തതും ശ്രദ്ധേയമായി.

വാണിമേലിന് പുറമേ മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള മറ്റൊരു ഡിവിഷനാണ് നാദാപുരം. ഇവിടെ മുസ്ലിം ലീഗിലെ സുമയ പാട്ടത്തിൽ 4281 വോട്ടിൻ്റെ ഭൂരിപക്ഷം നേടി. സുമയക്ക് 5943 വോട്ട് ലഭിച്ചപ്പോൾ സിപിഐ എം സ്ഥാനാർത്ഥി സജ്ന ഗഫൂർ 1662 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥി രമ്യയ്ക്ക് 591 വോട്ടാണ് ലഭിച്ചത്.

മൂവായിരത്തിന് മുകളിൽ ഭൂരിപക്ഷം നേടിയ 4 ഡിവിഷനുകളും യുഡിഎഫിൻ്റെതാണ് 3951 വോട്ടികൻ്റെ ഭൂരിപക്ഷത്തിൽ മുതിർന്ന മുസ്ലിംലീഗ് നേതാവ് വയലോളി അബ്ദുള്ളയുടെ ഭാര്യ സഫിയ വയലോളി മൂന്നാം വാർഡായ ചെക്യാട് നിന്ന് മിന്നുംവിജയം നേടി. ഇവിടെ കെഎസ്ടിഎ നേതാവ് സിപിഐ എം സ്ഥാനാർത്ഥി പി.കെ സജില ടീച്ചർക്ക് 2680 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി നിമിഷയ്ക്ക് 511 വോട്ട് നേടാനായി.

മുസ്ലിംലീഗ് സമുന്നത നേതാവും മുൻ കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻ്റും നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റുമായ സൂപ്പി നരിക്കാട്ടേരി യായിരുന്നു യുഡിഎഫ് പാനലിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഇവിടെ പാറക്കടവ് ഡിവിഷനിൽ 3455 വോട്ടിൻ്റെ ലീഡിലാണ് സൂപ്പി നരിക്കാട്ടേരി വിജയിച്ചത്. സൂപ്പിക്ക് 5235 വോട്ട് ലഭിച്ചപ്പോൾ സിപിഐ എം സ്ഥാനാർത്ഥി സി അഷിൽ 1782 ഉം ബിജെപി സ്ഥാനാർത്ഥി അജേഷ് 535 വോട്ടും നേടി.


എൽഡിഎഫിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 2848 ആണ്. വാണിമേൽ നിടുംപറമ്പ് ഡിവിഷനിൽ മത്സരിച്ച സിപിഐഎമ്മിലെ കെ.ടി ബാബുവിനാണ് ഈ നേട്ടം. ബാബു 5077 വോട്ട് നേടിയപ്പേർ കോൺഗ്രസിലെ ജയേഷ് കുമാറിന് 2229 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ജയൻ കെസിക്ക് 849 വോട്ടും എഎപി സ്ഥാനാർത്ഥി ഡോ. ഹുഷിയാർക്ക് 138 വോട്ടും ലഭിച്ചു.

എൽഡിഎഫ് ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി വളയം കല്ലുനിര ഡിവിഷനിൽ നിന്ന് മത്സരിച്ച സിപിഐ എം നാദാപുരം ഏരിയാ കമ്മറ്റി അംഗവും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ കെ.പി പ്രതീഷ് 1885 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം 2461 വോട്ടും ബിജെപി സ്ഥാനാർത്ഥി അക്ഷയ് അശോക് 564 വോട്ടും നേടി.


നാദാപുരം കുമ്മക്കോട് ഡിവിഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് അഖില മര്യാട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടിയത്. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റായി മികച്ച പ്രകടനം കാഴ്ച്ച വെച്ച അഖില മര്യാട്ട് 1709 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി ഐഎൻഎല്ലിലെ സൗദ സി എച്ചിന് 3951 വോട്ട് നേടാനായി . ബിജെപി സ്ഥാനാർത്ഥി പ്രഭാവതിക്ക് 667 വോട്ട് ലഭിച്ചു.


ഭൂരിപക്ഷത്തിൽ മൂന്നാമതെത്തിയി എൽഡിഎഫ് സ്ഥാനാർത്ഥി വളയം ഡിവിഷനിലെ സിപിഐഎം സ്ഥാനാർത്ഥി അർഷിദ് കെ.കെയാണ്. 1672 വോട്ടിൻ്റെ ഭൂരി പക്ഷമാണ് ഡിവൈഎഫ്ഐ നേതാവ് അർഷിദ് സ്വന്തമാക്കിയത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി അനസ് നങ്ങാണ്ടി 2674 വോട്ടും ബി ജെപിയിലെ നാണു 946 വോട്ടും നേടി. ബി എൻ ജെ ഡി സ്ഥാനാർത്ഥി കെ.എൻ ചന്ദ്രന് 52 വോട്ട് ലഭിച്ചു.


1209 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇരിങ്ങണ്ണൂർ ഡിവിഷൻഎൽഡിഎഫ് നേടിയത്. ഇവിടെ സിപിഐഎം സ്ഥാനാർത്ഥി ടി.പി പുരുഷു 4158 വോട്ടും കോൺഗ്രസിലെ എംസി മോഹനൻ 2949 വോട്ടും ബിജെപിയിലെ വേണുഗോപാലൻ 640 വോട്ടും നേടി.


ഇടതു കോട്ടയായ എടച്ചേരി ഡിവിഷനിലും ഇളക്കം തട്ടി. ഇവിടെ സി പിഐഎം സ്ഥാനാർത്ഥി രജിലയ്ക്ക് 888 വോട്ടിൻ്റെ ഭൂരിപക്ഷമാണ്. രജില 4972 വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ ഷൈജി ഇവി 4084 വോട്ട് നേടി. ബിജെ പി സ്ഥാനാർത്ഥി സചിന കെ.കെ യ്ക്ക് 774 വോട്ട് നേടാനായി .


തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായ ഷാഹിന പി പുളിയുള്ളതിൽ തൂണേരി ഡിവിഷൻ പിടിച്ചെടുക്കുകയായിരുന്നു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള വാർഡിൻ 694 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഷാഹിന നേടിയത്. 4l04 വോട്ട് ഷാഹിന സ്വന്തമാക്കിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ആർ ജെഡിയിലെ ശ്രീജ പാലപ്പറത്തിന് 3410 വോട്ടും ബിജെപി സ്ഥാനാർത്ഥി ദില്ല്യയ്ക്ക് 910 വോട്ടും ലഭിച്ചു.


കഴിഞ്ഞ തവണ ഇടതുമുന്നണി പിടിച്ചെടുത്ത കല്ലാച്ചി ഡിവിഷനിൽ ഇത്തവണയും സിപിഐ സ്ഥാനാർത്ഥി ഷീമ വള്ളിൽ 592 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിലെ നഹല പിപിക്ക് 3926 വോട്ടും ബിജെപിയിലെ അജിതയ്ക്ക് 992 വോട്ടും ലഭിച്ചു. തൂണേരി ബ്ലോക്കിൽ ബിജെപി സ്ഥാനാർത്ഥികളിൽ ഏറ്റവും ഉയർന്ന വോട്ടാണിത്.


സിപിഐഎം പ്രതിനിധി പി എം രാജൻ മാസ്റ്ററിലൂടെ യുഡിഎഫ് സ്വാധീന മണ്ഡമമായ അരൂർ എൽഡിഎഫ് നേടി. 494 വോട്ടിൻ്റെ ഭൂരിപക്ഷം. 4577 വോട്ട് രാജൻ മാസ്റ്റർക്ക് ലഭിച്ചപ്പോൾ മുസ്‌ലിം ലീഗിലെ എ പി മുനീർ മാസ്റ്റർക്ക് 4083 ലഭിച്ചു. ബിജെപിയിലെ ഷാജി കെ.കെയ്ക്ക് 524 വോട്ട് ലഭിച്ചു.


ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത ഡിവിഷനാണ് കോടഞ്ചേരി. ഇവിടെ 271 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ രജില കിഴക്കും കമ്മൽ വിജയിച്ചത്. രജിലയ്ക്ക് 3904 ഉം സിപിഐഎം സ്ഥാനാർത്ഥി അജിത വി കെയ്ക്ക് 3633 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാർത്തി ഷിജിന അനീഷ് 559 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി ജമീല പി കെ 52 വോട്ടും നേടി.

കരുത്തുറ്റ ഭരണ നിരയും പ്രതിപക്ഷവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം കൂടുതൽ സജീവമാകും എന്നതാണ് പ്രതീക്ഷ. ജനപ്രതിനിധികളായി മുൻ പരിചയമുള്ള കെ.പി പ്രതീഷും സൂപ്പി നരിക്കാട്ടേരിയും കൂടുതൽ കരുത്താകും.'

ഇനി ഒറ്റ നോട്ടത്തിൽ വായിക്കാം.

തൂണേരി ബ്ലോക്ക് പഞ്ചായത്ത്

ആകെ വാര്‍ഡുകള്‍- 15

എല്‍ഡിഎഫ്- 8

യുഡിഎഫ്- 7

01- ഇരിങ്ങണ്ണൂര്‍- ടി പി പുരുഷു (എല്‍ഡിഎഫ്) - 4158(2949)

02 പാറക്കടവ്- സൂപ്പി നരിക്കാട്ടേരി (യുഡിഎഫ്) - 5235(1782)

03 ചെക്യാട്- സഫിയ വയലോളി (യുഡിഎഫ്) - 6631(2680)

04 വളയം- അര്‍ഷിദ് കെ കെ (എല്‍ഡിഎഫ്) - 4346(2674)

05 കല്ലുനിര- കെ പി പ്രതീഷ് (എല്‍ഡിഎഫ്) - 4346(2461)

06 നിടുമ്പറമ്പ്- കെ ടി ബാബു (എല്‍ഡിഎഫ്) - 5077(2229)

07 വാണിമേല്‍- ബെനില സത്യന്‍ (യുഡിഎഫ്) - 7295(2204)

08 കല്ലാച്ചി- ഷീമ വള്ളില്‍ (എല്‍ഡിഎഫ്) -4518(3926)

09 കുമ്മങ്കോട്- അഖില മര്യാട്ട് (യുഡിഎഫ്) -5660(3951)

10 അരൂര്‍- പി എം രാജന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്) - 4577(4083)

11 നാദാപുരം- സുമയ്യ പാട്ടത്തില്‍ (യുഡിഎഫ്) - 5943(1662)

12 തൂണേരി- ഷാഹിന പി പുളിയുള്ളതില്‍ (യുഡിഎഫ്) -4104(3410)

13 കൊടഞ്ചേരി- രജില കിഴക്കുംകരമല്‍ (യുഡിഎഫ്) - 3904(3633)

14 പുറമേരി- രമ മടപ്പള്ളി (എല്‍ഡിഎഫ്) - 4941(4906)

15 എടച്ചേരി- രജില (എല്‍ഡിഎഫ്)- 4972(4084

Local Elections 2025, Thuneri Block, Victory and Defeat, Comprehensive Report

Next TV

Top Stories










News Roundup