നാദാപുരം:( https://nadapuram.truevisionnews.com/) നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.മനോജ് അരൂരിന്റെ നെയിം ബോർഡിൽ റീത്ത് വെച്ച നിലയിൽ കണ്ടു. അരൂർ-തണ്ണീർപന്തൽ റോഡിൽ കോട്ട് മുക്കിൽ പ്രോസിക്യൂട്ടറുടെ വീട്ടിലേക്ക് പോകുന്ന ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിൽ ഇന്ന് രാവിലെയാണ് റീത്ത് വെച്ച നിലയിൽ കണ്ടത്.
മൂന്നു വർഷത്തിലധികമായി നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിരവധി കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചതായും പല പ്രതികൾക്കും അവരുടെ ബന്ധുക്കൾക്കും കടുത്ത വിരോധമുള്ളതായും റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നാദാപുരം പോലീസ് ഇൻസ്പക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി.
A wreath is placed on the name board of the Public Prosecutor of the Nadapuram POCSO Court.











































.jpeg)