മദ്യകടത്ത് പിടികൂടുന്നതിനിടെ ആക്രമണം; നാദാപുരം എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്

മദ്യകടത്ത് പിടികൂടുന്നതിനിടെ ആക്രമണം; നാദാപുരം എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്
Jun 22, 2025 04:54 PM | By Jain Rosviya

നാദാപുരം: (nadapuramnews.in) മദ്യക്കടത്ത് പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അക്രമം. നാദാപുരം എക്സൈസ് ഓഫീസിലെ സിഇഒ പി.പി.ശ്രീജേഷിനെയാണ് ആക്രമിച്ചത്. നരിപ്പറ്റ സ്വദേശി മീത്തലെ പുത്തൻ പുരയിൽ സുരേഷിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

പാതിരപ്പറ്റ മീത്തലെ വയലിലിൽ സുരേഷിന്റെ ഓട്ടോ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഇയാൾ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോ ഇടിച്ച് പരിക്കേൽപിക്കുകയായിരുന്നു. നെറ്റിക്കുൾപ്പെടെ പരിക്കേറ്റ ശ്രീജേഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി ഓടിരക്ഷപ്പെട്ടു. ഓട്ടോയും 11 ലിറ്റർ വിദേശ മദ്യവും അധികൃതർ പിടികൂടി. ഡ്യൂട്ടി തടസ്സപ്പെടുത്തൽ, അപകടപ്പെടുത്താൻ ശ്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

Nadapuram excise officer injured attack arresting liquor smugglers

Next TV

Related Stories
മിന്നൽ സമരം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ് പ്രതിഷേധം

Jul 1, 2025 02:39 PM

മിന്നൽ സമരം; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ് പ്രതിഷേധം

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ യുഡിവൈഎഫ്...

Read More >>
ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

Jul 1, 2025 02:26 PM

ചാർജ് ഇരട്ടി; നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

നാദാപുരം ഗവ.താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ്...

Read More >>
'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

Jul 1, 2025 10:37 AM

'തേച്ചു മിനുക്കിയ കത്തി'; അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം ചെയ്തു

അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ പുസ്തക കവർ പ്രകാശനം...

Read More >>
പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ  92 ലക്ഷം രൂപയുടെ വികസനം

Jun 30, 2025 10:19 PM

പ്രവൃത്തി തുടങ്ങി; കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം

കല്ലാച്ചി ഗവ:യു പിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ 92 ലക്ഷം രൂപയുടെ വികസനം ...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -