കല്ലാച്ചി: (nadapuram.truevisionnews.com) ടാറിങ് ജോലിക്കിടെ നാദാപുരം കല്ലാച്ചിയില്‍ ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. ടാറിങ് മിക്‌സ് കൊണ്ടുവരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. 11 കെ വി ഇലക്ട്രിക് ലൈന്‍ പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളില്‍ പതിച്ചു.
ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെയും തൊഴിലാളിയെയും നാദാപുരം അഗ്‌നിരക്ഷാ സേന രക്ഷിച്ചു. കെ എസ് ഇ ബി അധികൃതര്‍ എത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാദാപുരം പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
Accident in Kallachi after lorry hits electric post breaks and falls on top of lorry