നാദാപുരം:(nadapuramnews.in) കാലവർഷക്കാലത്ത് നാശനഷ്ടം സംഭവിക്കുന്ന പുഴയോരവാസികൾക്ക് നഷ്ടപരിഹാരം നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് ഷാഫി പറമ്പിൽ എം പി.
ഓരോ വർഷവും കാലവർഷത്തിൽ കൃഷി ഭൂമികൾ പുഴയെടുക്കുകയാണ്. കാർഷികവിളകൾ നശിക്കുകയും, പുഴ കയറി വീടുകൾക്ക് വരെ നാശനഷ്ടം സംഭവിച്ചിട്ടും ആശ്വാസ നടപടികൾ ഇല്ലാത്തത് പരിതാപകരമാണ്.
കഴിഞ്ഞ പ്രളയ കാലത്ത് നാശനഷ്ടം സംഭവിച്ചവർക്ക് പോലും സഹായം ലഭിച്ചിട്ടില്ല. കഴിഞ്ഞ മഴയിൽ നഷ്ടമുണ്ടായ കായപ്പനിച്ചി കളരിയുള്ളതിൽ മജീദിന്റെ വീട് സന്ദർശിക്കുകയായിരുന്നു എം പി .
Content Highlight: Riverside residents also need compensation plans Shafi Parambil MP










































