Jul 1, 2025 10:21 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് ഭിന്നശേഷിക്കാർക്കുള്ള ബഡ്സ് സ്കൂളിനും ജനകീയാരോഗ്യകേന്ദ്രത്തിനും സ്ഥലമൊരുങ്ങുന്നു. കെട്ടിടം പണിയാനായി 22 സെൻ്റ് സ്ഥലം പൊതുജന പങ്കാളിത്തത്തോടെ വാങ്ങുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയുടെയും 22-ാം വാർഡ് വികസനസമിതിയുടെയും നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.

സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തതിനാൽ നാദാപുരം ഗവൺമെൻറ് യുപി സ്കൂളിലാണ് നിലവിൽ ബഡ്സ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്. ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ പ്രത്യേക സൗകര്യം പോലും ഇവിടെ ഇല്ല.

സ്കൂളിനോട് ചേർന്നുള്ള ചെറിയ ടോയ്ലറ്റ് സൗകര്യം മാത്രമാണുള്ളത്.സ്കൂൾ വരാന്ത മറച്ച് കൊണ്ടാണ് ഭക്ഷണം പാചകം ചെയ്യുന്നത്. രണ്ട് ജീവനക്കാരും 21 ഓളം ഭിന്ന ശേഷി വിദ്യാർത്ഥികളുമുള്ള സ്ഥാപനമാണ് ഇങ്ങനെ കഷ്ടപ്പെട്ടു നീങ്ങുന്നത്. പലപ്പോഴും ക്ലാസ്റൂമിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും കൂട്ടിരിപ്പുകാരായുണ്ടാകും.

നാദാപുരം ഗ്രാമപഞ്ചായത്തിൽ അഞ്ച് ജനകീയാരോഗ്യ കേന്ദ്രങ്ങളാണുള്ളത്.ഇതിൽ കുമ്മങ്കൊട്,ചിയ്യൂർ,കുറ്റിപ്പുറം സെന്ററുകൾക്ക് നേരത്തെ തന്നെ കെട്ടിടമുണ്ട്. നിലവിലെ ഭരണസമിതിയുടെ ശ്രമഫലമായി എൻ എച്ച് എം ഫണ്ട് ലഭിക്കുകയും ഈ മൂന്ന് സെൻ്റുകളെയും വെൽനസ് സെൻ്റുകളാക്കി ഉയർത്തുകയും ചെയ്തു.നാദാപുരം കേന്ദ്രം മാതൃസ്ഥാപനമായ താലുക്ക് ആശുപത്രിയൊട് ചേർന്നാണ് പ്രവർത്തിക്കേണ്ടത്.

1, 15,18,20,22 വാർഡുകളുൾക്കൊള്ളുന്ന കക്കംവെള്ളി ആരോഗ്യ ഉപ കേന്ദ്രത്തിനാണ് വർഷങ്ങളായി കെട്ടിടമില്ലാതെ നിൽക്കുന്നത്. സ്ഥലം ലഭിച്ചാൽ കെട്ടിടം പണിയുന്നതിന് N H M ഫണ്ടനുവദിക്കും. തലശ്ശേരിറോഡിലെ മുദാക്കര പറമ്പിനോട് ചേർന്നുള്ള 22 സെൻ്റ് സ്ഥലമാണ് പൊതുജനങ്ങളുടെ സ്പോൺസർ ഷിപ്പിൽ വാങ്ങുന്നത്.

പ്രവാസി വ്യാപാരിയും ജീവകാരുണ്യപ്രവർത്തകനുമായ ടി.ടി.കെ അമ്മത് ഹാജി 5 സെൻ്റ് സ്ഥലം നൽകി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ജൂലൈ മാസം രജിസ്ടേഷൻ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദാരമനസ്കരായ സുഹൃത്തുക്കൾ സഹായം വാഗ്ദത്തം ചെയ്തിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി പറഞ്ഞു.

Land prepared Buds School Health Sub Center Nadapuram

Next TV

Top Stories










News Roundup






https://nadapuram.truevisionnews.com/ -