വെറുക്കാം ലഹരിയെ; ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ

വെറുക്കാം ലഹരിയെ; ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ
Jun 25, 2025 09:54 PM | By Jain Rosviya

നാദാപുരം: പ്രണയിക്കാം ജീവിതത്തെ, വെറുക്കാം ലഹരിയെ എന്ന പ്രമേയത്തിൽ നാദാപുരം പൊലീസ് കണ്ട്രോൾ റൂമും ജെ.സി.ഐ കല്ലാച്ചി, കുറ്റ്യാടി, വടകര ചാപ്റ്ററുകളും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ദിനാചരണം നാളെ നടക്കും. കാലത്ത് 10ന് കുറ്റ്യാടിയിൽ നിന്ന് ആരംഭിക്കുന്ന പരിപാടി വിവിധ സ്കൂളുകളിലും ടൗണുകളിലും സന്ദർശനം നടത്തി നാദാപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മജീഷ്യൻ രാജീവ് മേമുണ്ട അവതരിപ്പിക്കുന്ന മാജിക്ക് ഷോ, സർഗാക്ഷേത്ര അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, കടത്താനാടൻ കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, അലൻ തിലക് കരാട്ടെ ഓഫ് ഇന്റർനാഷണൽ അവതരിപ്പിക്കുന്ന കരാട്ടെ, വിവിധ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.

വൈകീട്ട് നാദാപുരത്ത് നടക്കുന്ന സമാപന സംഗമത്തിൽ ജില്ലാ പൊലിസ് മേധാവി കെ.ഇ ബൈജു മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ കണ്ട്രോൾ റൂം സി.ഐ കെ.വി സ്മിതേഷ്, ജെ.സി.ഐ ഭാരവാഹികളായ ഷംസുദ്ദീൻ ഇല്ലത്ത്, അർജുൻ, കെ.വി നിധീഷ് പങ്കെടുത്തു.

Anti alcoholism message tour tomorrow

Next TV

Related Stories
Top Stories










News Roundup