എടച്ചേരി: [nadapuram.truevisionnews.com] എടച്ചേരി ചൂണ്ടയിലെ സിപിഐ എം മുൻനിര പ്രവർത്തകനും കർഷകസംഘം നേതാവുമായ കെ.വി കേളപ്പന്റെ ചരമദിനം ആചരിച്ചു. അനുസ്മരണ സദസ്സും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ലോക്കൽ സെക്രട്ടറി യു.കെ ബാലൻ ഉദ്ഘാടനം ചെയ്തു.
എം.സുരേഷ്ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഗോപാലൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി രജില, ടി.പ്രദീപ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.പി പ്രമോദ് സ്വാഗതവും വി.കെ ബാലൻ നന്ദിയും പറഞ്ഞു.
K.V. Kelappan's death anniversary observed









































