നാദാപുരം: [nadapuram.truevisionnews.com] തെരുവ് വിളക്കുകളുടെ അഭാവത്തില്‍ ഇരുട്ടുമൂടിയ ആദിവാസി ഊരില്‍ വെളിച്ചമെത്തിച്ച് വാര്‍ഡ് മെമ്പർ. ചെക്യാട് സി.പി. എം കേന്ദ്രമായ കല്ലുനിര വാര്‍ഡില്‍നിന്ന് അട്ടിമറി വിജയം നേടിയ കെ.പി. കുമാരനാണ് ഒരു മാസം തികയും മുമ്പേ പുതുവത്സര സമ്മാനമായി കണ്ടിവാതുക്കല്‍ ഊരിലെ മുഴുവന്‍ വൈദ്യുതിത്തൂണിലും തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് പ്രദേശവാസികള്‍ക്ക് ആശ്വാസമേകിയത്.
വന്യമൃഗശല്യം കാരണം പുറത്തിറങ്ങാന്‍ പ്രയാസപ്പെടുന്ന പ്രദേശമാണിവിടം. നേരത്തെ ആനകളായിരുന്നു ശല്യക്കാരെങ്കില്‍ നിലവില്‍ പകല്‍ പോലും കാട്ടികളെ ഇവിടെ കാണാം. കടവത്തൂരിലെ പ്രവാസികളായ ഫൈസലും അബൂബക്കറും ചേര്‍ന്ന് നല്‍കിയ സാമ്പത്തിക സഹായമാണ് 37 സ്ഥലങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ സഹായിച്ചതെന്ന് കെ.പി. കുമാരന്‍ പറഞ്ഞു.
ടൂറിസ്റ്റ് സാധ്യത ഏറെയുള്ള സ്ഥലത്ത് ഇതിനുള്ള പ്രവര്‍ത്തനമാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Street lights installed, bringing relief to local residents








































