നാദാപുരം:(https://nadapuram.truevisionnews.com/) സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാ കായിക മേള 10, 11 തീയതികളിൽ വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
പരിപാടിയുടെ മുന്നോടിയായി നടക്കുന്ന വിളംബര ജാഥ നാളെ വ്യാഴം വൈകിട്ട് മൂന്നുമണിക്ക് വളയം പെട്രോൾ പമ്പിന് അടുത്തുനിന്ന് ആരംഭിക്കും. നാലരയോടെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജാഥ സമാപിക്കും.
All Kerala GCI Fest; Announcement procession tomorrow









































