വളയം: [nadapuram.truevisionnews.com] വളയം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് 'ഉയരെ' ഉയരട്ടെ കേരളം വളരട്ടെ പങ്കാളിത്തം സിഡിഎസ് തല ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ദിവാകരൻ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ സി.ലിജിബ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ കെ.വിനോദൻ, കെ.രുഗിഷ, ബീന കുനിയിൽ എന്നിവർ സംസാരിച്ചു. ആർപിമാരായ ഒ.പി അശോകൻ, വി.ഗംഗാധരൻ, വൈ.എം ശ്രീധരൻ എന്നിവർ ക്ലാസെടുത്തു.
സിഡിഎസ് വൈസ് ചെയർപേഴ്‌സൺ എം.വിലത സ്വാഗതവും ഹൃദ്യ നന്ദിയും പറഞ്ഞു.
Workshop organized









































