വളയം: [nadapuram.truevisionnews.com] പാമ്പാടി നെഹ്റു കോളേജിലെ മാനേജ്മെന്റിൻ്റെ പീഡനത്തെ തുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ ഒമ്പതാമത് ചരമ വാർഷികദിനം ആചരിച്ചു.
സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡൻറ് കെ .പി പ്രദീഷ് അനുസ്മരണം ഉദ്ഘാടനംചെയ്തു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.കെ രവീന്ദ്രൻ, കെ.ടി കുഞ്ഞിക്കണ്ണൻ, ടി.ശ്രീധരൻ, പി.സി ഷാജി, പി.കെ രമേശൻ എന്നിവർ പങ്കെടുത്തു.
Floral tributes at Jishnu Prannoy's memorial









































