നാദാപുരം: [nadapuram.truevisionnews.com] ആരോഗ്യ മേഖലയിൽ ചികിത്സാരംഗത്തെ കുത്തകവൽക്കരണം അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കല്ലാച്ചി ഗവ: യു.പി സ്‌കൂളിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എം മോഹൻദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് വി.കെ ചന്ദ്രൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.ശശിധരൻ, അനിൽ കുമാർ പേരടി, രാജവല്ലി കെ.കെ, നിഷ മനോജ്, സാന്ദ്ര ബിജിത്ത് , ബാലകൃഷ്ണൻ , പൊക്കൻ മാസ്റ്റർ തെക്കിനാട് ,ഗ്രാമ പഞ്ചായത്ത് അംഗം സി.കെ രാജേഷ് എന്നിവർ സംസാരിച്ചു.
വി.കെ വനജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല്ലാച്ചിയിലേയും, പരിസര പ്രദേശത്തെയും തെരുവിളക്ക് സ്ഥാപിക്കുക പ്രവർത്തിക്കാത്തവ റിപ്പേർ ചെയ്ത് ഉപയോഗപ്രദമാക്കുക, പൊട്ടി പൊളിഞ്ഞ ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വി.കെ വനജസ്വാഗതവും തന്നൽ അശോകൻ നന്ദിയും പറഞ്ഞു. കല്ലാച്ചി യൂണിറ്റ്, കല്ലാച്ചി സൗത്ത് എന്നിങ്ങനെ വിഭജിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അശോകൻ തണൽ (സെക്രട്ടറി),നിഷ മനോജ് (ജോ.സെക്രടറി),മോഹൻദാസ് മാസ്റ്റർ (പ്രസിഡൻ്റ്)..നിഷ വി.സി (വൈ. പ്രസിഡൻ്റ്),കല്ലാച്ചി സൗത്ത്,വനജ (സെക്രട്ടറി),ജീത്ത (ജോ.സെ),ചന്ദ്രൻസയന (പ്രസിഡൻ്റ്), ചന്ദ്രൻ പി .കെ (വൈ: പ്രസിഡൻ്റ ) എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.
Kerala Sastra Sahitya Parishad Kallachi Unit Conference
































