ലഹരിക്കെതിരെ കൂട്ടായ്‌മ; എടച്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

ലഹരിക്കെതിരെ കൂട്ടായ്‌മ; എടച്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
Jun 28, 2025 06:37 PM | By Jain Rosviya

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ എടച്ചേരി പഞ്ചായത്തിലെ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . എടച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി നിർവ്വഹിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ സിന്ധു ജയരാജൻ, ഹെഡ് മാസ്റ്റർ എം.എൻ രമേശ് ബാബു, അധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കേരളത്തിൻ്റെ ഭൂപടം സ്കൂൾ ഗ്രൗണ്ടിൽ തീർത്ത് വിദ്യാർത്ഥികൾ ലഹരിക്കെതിരെ കൂട്ടായ്‌മ തീർത്തത് ശ്രദ്ധേയമായി.

Anti drug pledge taken Edachery

Next TV

Related Stories
വദൂദിയ്യാ ദർസിന്റെ കായിക മത്സരം നവ്യാനുഭവമായി

Jan 3, 2026 07:11 PM

വദൂദിയ്യാ ദർസിന്റെ കായിക മത്സരം നവ്യാനുഭവമായി

വദൂദിയ്യാ ദർസിന്റെ കായിക മത്സരം...

Read More >>
Top Stories










News Roundup






Entertainment News