നാദാപുരം : (https://nadapuram.truevisionnews.com/)ആത്മീയ പഠനത്തിനു മാത്രം ഊന്നൽ നൽകുന്ന മതപാഠശാലകളിൽ നിന്നും വിത്യസ്തമായി പുളിയാവിലെ വദൂദിയ വിദ്യാർത്ഥികൾക്കൊരുക്കിയ കായിക മേള നടത്തിപ്പുകൊണ്ടും ഇനങ്ങൾ കൊണ്ടും പഠിതാക്കൾക്ക് നവ്യാനുഭവമായി. കായിക മേളയോടനുബന്ധിച്ച് ഒരുക്കിയ നീന്തൽ പരിശീലനവും മത്സരവും വേറിട്ടതായിരുന്നു.
പുഴകളിലും തോടുകളിലും കുളങ്ങളിലും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായ കാലത്ത് നീന്തലിനും പ്രത്യേക പരിശീലനമൊരുക്കിയത് ശ്രദ്ധേയമായിരുന്നു.സീലൗസ് '25 എന്ന പേരിൽ സംഘടിപ്പിച്ച വദുദിയ്യ വാർഷിക സ്പോർട്സ്മീറ്റിൽ അതിഥികളായി നാദാപുരം കൺട്രോൾ റൂം എസ്ഐ മഹമൂദ് കക്കാട്ട്, ചെക്യാട് ഗ്രാമ പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, പള്ളി ഇമാം ഹുസൈൻ മൗലവി, മഹല്ല് പ്രസിഡന്റ് പാലോറ കുഞ്ഞബ്ദുള്ള ഹാജി,സെക്രട്ടറി പാറമ്മൽ സുബൈർ, രക്ഷിതാക്കളായ മരുന്നോളി നാസർ. ടി.കെ റാഷിദ്, അബ്ദുൽ അസീസ്, പി. അബ്ദുറഹ്മാനും
പരിപാടിയുടെ അണിയറ പ്രവർത്തകരായ സഹീർ പുളിയച്ചേരി, മുഹമ്മദ് കുണ്ടുങ്കര, പി. സജീർ പി. നസീം, കെ.കെ ഇർഷാദ്, ടി. അമീർ, സി.ടി മുനീർ, കെ.ടി സവാദ് ,ടി.ഫസൽ, ,കെ ടി,അബ്ദുള്ള ,എൻ.താഹിർ സംബന്ധിച്ചു.
വിജയികൾക്കും ടീമിനും കായിക പ്രതിഭകൾക്കുമുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.
Vadudiyya Dars' sports competition was a new experience
































_(8).jpeg)








