നാദാപുരം: [nadapuram.truevisionnews.com] കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി.
ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമാന ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പസമയം മുമ്പ് കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കടമേരി റഹ്മാനിയ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ്.
girl from Nadapuram drowned and died.










































