നാദാപുരം: [nadapuram.truevisionnews.com] വടകര, നാദാപുരം, കുറ്റ്യാടി, ബാലുശ്ശേരി മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലയുടെ സമഗ്ര വികസനത്തിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളിലും ജനകീയ വിഷയങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് കേരളാ മുസ്ലിം ജമാഅത്ത്.
കേരളയാത്രയുടെ ഭാഗമായി നാദാപുരത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും കാരണം വടകര നഗരം അനുഭവിക്കുന്ന ഗതാഗത ദുരിതത്തിന് ഉടനെ പരിഹാരം കാണണം. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിലെ തർക്കങ്ങൾ പരിഹരിച്ച് ജോലി വേഗത്തിലാക്കാൻ ജനപ്രതിനിധികൾ ഇടപെടണം.
കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ കുറ്റ്യാടി ബൈപാസ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. മലയോര ജനതയുടെ ദീർഘകാല സ്വപ്നമാണ് വയനാട്ടിലേക്കുള്ള വിലങ്ങാട്-കുഞ്ഞോം റോഡ് ചുരമില്ലാത്ത ദൂരം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ക്കായി എം.പിമാർ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തണമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വടകര ജില്ലാ ആശുപത്രിക്ക് പുറമെ നാദാപുരം, കുറ്റ്യാടി, ബാലുശ്ശേരി, പേരാമ്പ്ര താലൂക്ക് ആശുപത്രികളിൽ മതിയായ സ്പെഷ്യാലിറ്റി ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പുവരുത്തണം.

അത്യാഹിത ഘട്ടങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ട്രോമ കെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ആശുപത്രികളിൽ നേതാക്കൾ പറഞ്ഞു.
നാദാപുരത്ത് വാർത്താസമ്മേളനത്തിൽ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഹാരി, പേരോട് അബ്‌ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എന്നിവർ പങ്കെടുത്തു.
Kerala Muslim Jamaat









































