നാദാപുരം: (nadapuram.truevisionnews.com) ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ പരിഷ്‌ക്കരണം നടത്തിയ ഓത്തിയിൽ മുക്ക് കാപ്പാറോട്ട് മുക്ക് റോഡിൻ്റെ ഉദ്ഘാടനം നാടിൻ്റെ ഉത്സവമാക്കി ഇയ്യംകോട്ടുകാർ.റോഡ് വീതിയില്ലാത്തത് കാരണം വർഷങ്ങളായി ബുദ്ധിമുട്ടിലായിരുന്നു മുതിർന്നവരും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ.
ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നിരവധി പേർ ഉദ്ഘാടനത്തിനു എത്തിച്ചേർന്നു .റോഡിൻ്റെ ഇരു സൈഡുകളിലെയും ഉടമകൾ സൗജന്യമായി സ്ഥലം വിട്ടു തന്നതിന്റെ ഭാഗമായി വീതി കൂട്ടിയാണ് പരിഷ്‌ക്കരണം നടത്തിയത് . കാപ്പറോട്ട് മുക്കിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു .



വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു. സൗജന്യമായി സ്ഥലം വിട്ടു തന്നവരെ പ്രസിഡൻ്റ് പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ മസ്ബൂബ ഇബ്രാഹിം, എടത്തിൽ നിസാർ മാസ്റ്റർ, കോടുകണ്ടി മൊയ്തു,ഇ ഹാരിസ്, ഷഹീർ മുറിച്ചാണ്ടി, സി വി ഇബ്രാഹിം,ടി റിനീഷ്, മഠത്തിൽ അബ്‌ദുല്ല ഹാജി, ച്വത്തോത്തു കണ്ണൻ, അബു കാപ്പാറോട്ട്, കോറോത്ത് അബ്‌ദുല്ല, ബീന മാവിലപ്പാടി, ചാത്തു കാപ്പാറോട്ട് ഇ.പി അസീസ്, പി കെ ഹാരിസ്, അസീസ് നാമത്ത്, ആർ അമ്മദ് എന്നിവർ സംസാരിച്ചു.
othiyil Mukku Kapparot Mukku road inaugerated