Jul 1, 2025 03:43 PM

കുറ്റ്യാടി : (kuttiadi.truevisionnews.com ) സിനിമ ശക്തമായ ജനകീയ മാധ്യമമാണെന്ന് കഴിഞ്ഞ നൂറ്റാണ്ടുകൾ തെളിയിച്ച് കഴിഞ്ഞു. സിനിമ അനുകരണവുമായി ബന്ധപ്പെട്ട് നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടെങ്കിലും നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തി കാണിക്കാൻ കഴിയുന്ന ശക്തമായ മാധ്യമമാണ് സിനിമയെന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി പറഞ്ഞു.

യുവ സംവിധായകൻ സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന "പ്രകാശം പരത്തുന്ന പെൺകുട്ടി " എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം ചെയ്യുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാസലഹരി ഒരു സമൂഹത്തെ ഒന്നടങ്കം കാർന്ന് തിന്നുമ്പോൾ സിനിമ എന്ന ജനകീയ മാധ്യമത്തിലൂടെ ശക്തമായ പ്രതിരോധം തീർക്കുകയാണ് സിനിമാ പ്രവർത്തകർ.

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോകുമ്പോഴും ലഹരിയുമായി ബന്ധപ്പെട്ട കെടുതികൾ വർദ്ധിക്കുകയാണ്. ലഹരി ലോബികൾക്കെതിരെ അധികൃതർ ഭയപ്പെടുന്നു. മാലിദ്വീപിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുമ്പോഴുള്ള അനുഭവങ്ങളും ജയചന്ദ്രൻ മൊകേരി പങ്ക് വെച്ചു.

എൻ്റെ നന്മ ചിൽഡ്രൺസ് വെൽഫയർ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണാ തുമ്പി ഫിലിംസ് അവതരിപ്പിക്കുന്ന ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ അഭ്രപാളിയിലെത്തും. വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വിച്ച് ഓൺ കർമ്മം സാമൂഹിക പ്രവർത്തകൻ അമ്പലക്കണ്ടി അബ്ദുൾ റഹിമാൻ നിർവഹിച്ചു.

ബാബു വാസുദേവ് അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് അഡ്വ വി മധുസൂദനൻ ഫസ്റ്റ് ക്ലാപ്പ് നിർവഹിച്ചു. സി പി സജിത ( ഗ്രാമ പഞ്ചായത്ത് അംഗം), അരയില്ലത്ത് രവി (വി എൻ എച്ച് എസ് സ്കൂൾ മാനേജർ ), വി എം ചന്ദ്രൻ , കെ ഹീറ ( എച്ച് എം വി എൻ എച്ച് എസ് ), ദേവദാസ് , മോഹനൻ കാരായി , മനോജൻ പി എസ് , വി പി രാമചന്ദ്രൻ, ബിനീഷ് കൈവേലി, സഞ്ജയ് ബാവ, നിധിൻ മുരളി എന്നിവർ പ്രസംഗിച്ചു. ചന്ദ്രൻ വാണിമ്മേൽ സ്വാഗതവും സാബു കക്കട്ടിൽ നന്ദിയും പറഞ്ഞു.

Strong popular resistance against drug addiction should be raised through cinema Jayachandran Mokeri

Next TV

Top Stories










News Roundup






https://nadapuram.truevisionnews.com/ -