Featured

പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ; മുതിർന്ന പെൻഷൻകാരെ ആദരിച്ചു

News |
Jul 2, 2025 11:06 AM

നാദാപുരം : (nadapuram.truevisionnews.com) കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു) നാദാപുരം യൂണിറ്റ് കൺവെൻഷൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് ചെയർമാൻ രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയതു . എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ സംസ്ഥാന കൗൺസിലർ പി.കെ.സുജാത ടീച്ചർ അനുമോദിച്ചു.

ബ്ലോക് വൈസ്പ്രസിഡണ്ട് സി.എച്ച്.ശങ്കരൻ മാസ്റ്റർ നവാഗതരെ സ്വീകരിച്ചു. മുതിർന്ന പെൻഷൻകാരെ മുൻ ബ്ലോക്ക് പ്രസിഡണ്ട് കരുണാകരൻ മാസ്റ്റർ ആദരിച്ചു.

പി.വി.വിജയകുമാർ, പി.കുഞ്ഞിരാമൻ ,എൻ.അമ്മത് മാസ്റ്റർ എൻ.പി.ജാനകി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ.പി.ഭാസ്കരൻ മാസ്റ്റർ സ്വാഗതവും പൈക്കാട്ട് അമ്മത് മാസ്റ്റർ നന്ദിയും പറഞ്ഞു.

Pensioners Union Convention Senior pensioners top achievers honored

Next TV

Top Stories










News Roundup






https://nadapuram.truevisionnews.com/ -