നാദാപുരം: (nadapuram.truevisionnews.com) കേരളത്തിന്റെ നിരവധി ഭരണാധികാരികളിൽ പാവപ്പെട്ടവന് ഏറ്റവും കൂടുതൽ സഹായം എത്തിച്ചതും, നിർധനർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുത്തതും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു എന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ പ്രസ്താവിച്ചു.
ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പല കാരുണ്യ പ്രവർത്തനങ്ങളും ഇന്ന് നിലക്കുകയാണ്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ആശയം നടപ്പിലാക്കിയെങ്കിലും ആയതിനെ ശരിയായ രീതിയിൽ എത്തിക്കാൻ തുടർന്നുള്ള ഭരണാധികാരിക്ക് സാധിച്ചില്ല. പാലിയേറ്റീവ് പ്രവർത്തനങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും ഏറ്റെടുത്താൽ മാത്രമേ മനുഷ്യജീവിതം ധന്യമാവുകയുള്ളൂ എന്നും അഡ്വ. കെ പ്രവീൺകുമാർ കൂട്ടിച്ചേർത്തു.


കല്ലാച്ചിയിൽ പ്രവർത്തനമാരംഭിക്കുന്ന ഉമ്മൻചാണ്ടി സ്മാരക പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയർമാൻ അഡ്വ കെ എം രഘുനാഥ് അധ്യക്ഷനായി. കൺവീനർ മൊയ്തു കൊടികണ്ടി, അഡ്വ എ സജീവൻ, വിവി റിനേഷ്, തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ, ടി രവീന്ദ്രൻ മാസ്റ്റർ, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Oommen Chandy one of the most generous people Kerala has ever seen Adv KPraveenKumar