തൂണേരി: (nadapuram.truevisionnews.com)തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി ശ്രീനിവാസൻ്റെ എട്ടാം ചരമ വാർഷികം ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും കോൺഗ്രസ് പ്രവർത്തക സംഗമവും നടത്തി.
എ.ഐ.സി.സി അംഗം വി.എ നാരായണൻ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു.


കെ.പി.സി.സി മെമ്പർ വി.എം ചന്ദ്രൻ, ഡി.സി.സി സെക്രട്ടറിമാരായ അഡ്വക്കേറ്റ് പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനൻ പാറക്കടവ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വക്കേറ്റ് എ സജീവൻ മറ്റ് നേതാക്കളായ പി രാമചന്ദ്രൻ മാസ്റ്റർ, ടി മൂസ ഹാജി, യു കെ വിനോദ് കുമാർ, രവീഷ് വളയം, വി കെ രജീഷ്, വി കെ, പി പി സുരേഷ് കുമാർ, ഫസൽ മാട്ടാൻ, സുധ സത്യൻ, അഡ്വക്കറ്റ് കെ എം രഘുനാഥ്, പി കെ സുജാതടിച്ചർ, ജസീർ ടി പി, സജീവൻ കുറ്റിയിൽ, രജില കിഴക്കും കരമൽ, കെ മധു മോഹനൻ, ലിഷ കുഞ്ഞിപ്പുരയിൽ, വി വി റിനീഷ്, പ്രേംദാസ് എം കെ,രാമദാസ് എൻ കെ, എന്നിവർ സംസാരിച്ചു.
Congress P Sreenivasan memorial organized Thooneri