തൂണേരി: തൂണേരി ഗ്രാമപഞ്ചായത്ത് 2004 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തൂണേരി ടൗൺ മത്സ്യ മാർക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺമാരായ റഷിദ് കാഞ്ഞിരക്കണ്ടിയിൽ, രജില കിഴക്കും കരമൽ, മെമ്പർമാരായ ടി എൻ രഞ്ചിത്ത്, ലിഷ കുഞ്ഞിപുരയിൽ, വി കെ അജിത, അശോകൻ തൂണേരി, പി കെ സുകുമാരൻ മാസ്റ്റർ, നിസാർ മാർക്കോത്ത്, നാണു എം എന്നിവർ സംസാരിച്ചു.


Fish market inaugurated Thooneri