അരൂർ: (nadapuram.truevisionnews.com) മഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കുളങ്ങരത്ത് -അരൂർ- തീക്കുനി റൂട്ടിൽ ബസ് സർവീസ് നിർത്തി. അരൂർ അതിർത്തി മുതൽ തീക്കുനി വരെ റോഡിൽ വലിയ തോതിൽ വെള്ളം കെട്ടി കിടക്കുകയാണ്.
മഴ പെയ്യുന്നതോടെ ഇവിടെ വാഹനഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് റോഡിൽ വെള്ളമുയർന്നത്. ഒഴുകി പോകാനുള്ള മാർഗം അടഞ്ഞതാണ് ഈ ദുരവസ്ഥക്കു കാരണം. വെള്ളമുയരുമ്പോൾ ദുരിതമനുഭവിക്കുകയല്ലാതെ ശാശ്വത പരിഹാരമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.


പ്രദേശത്തുകാർക്ക് പുറത്ത് പോകാൻ കഴിയാത്ത സ്ഥിതി. കുളങ്ങരത്ത്-അരൂർ റോഡിലും പല ഭാഗത്തും റോഡിൽ വെള്ളമുയർന്നിട്ടുണ്ട്. അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Waterlogging road bus service stopped Aroor Theekuni kulangarath route