വളയം: (nadapuram.truevisionnews.com) വളയത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഇരട്ടിയിലധികം പണം ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് റിട്ട. അധ്യാപകന്റെ ഏഴ് ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്തതായി പരാതി.
റിട്ട. അധ്യാപകൻ ചെക്യാട് അമ്പൂന്റ പറമ്പ് വിപഞ്ചിക വീട്ടിൽ കെ. ശശിധരന്റെ പരാതിയിൽ സഞ്ജന എ.എസ് എന്ന ആൾക്കെതിരെ വളയം പോലീസ് കേസെടുത്തു.


കഴിഞ്ഞ ജനുവരി 24 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ 7,14,036 രൂപ സഞ്ജന എ.എസ് തട്ടിയെടുത്തതായാണ് പരാതി. ടാറ്റ പ്രോപ്പർട്ടി ഹൗസിംഗ് സൈറ്റ് പ്രൊജക്ട് എന്ന സൈറ്റിൽ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച് മുതലും ലാഭവും തരാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
Online fraud in Valayam Retired teacher from Chekyad loses seven lakh