എടച്ചേരി: (nadapuram.truevisionnews.com) സുന്നി യുവജന ഫെഡറേഷൻ ( എസ് വൈ എഫ്) എടച്ചേരി പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. കഴിഞ്ഞദിവസം അമ്മായി മുക്കിൽ യോഗം ചേർന്നതിനെ തുടർന്നാണ് കമ്മിറ്റി നിലവിൽ വന്നത്. മഹാനായ കീഴന ഓറുടെ മഹത്തായ പാതയിൽ സഞ്ചരിക്കുന്നതിനായി പുതു തലമുറയ്ക്ക് ദിശാബോധം നൽകി അവരെ മുന്നോട്ടു നയിക്കുവാനും യോഗം ആഹ്വാനം ചെയ്തു.
ഇതോടൊപ്പം കേരള സുന്നി ജമാഅത്ത്, വിദ്യാർത്ഥി കലാസംഘടനയായ ഐ കെ എസ് എസ് എന്നിവയുടെ പ്രവർത്തനം വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. എസ് വൈ എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ആഷിക് ഫലാഹി യോഗം ഉദ്ഘാടനം ചെയ്തു.


റഫീഖ് ഫലാഹി അധ്യക്ഷത വഹിച്ചു. ജാഫർ വഹബി, മഷ്ഹൂദ് അസ്ഹരി, മുഹ്സിൻ വഹബി, സഈദ് ഫലാഹി, ഷംസീർ, യൂനുസ് ഫലാഹി, റൗഫ് മുതുവടത്തൂർ, മുഹമ്മദ് ഷമീം എന്നിവർ പങ്കെടുത്തു. അഡ്വക്കേറ്റ് അഷ്റഫ് പുതിയോട്ടിലിന്റെ വസതിയിലായിരുന്നു പരിപാടി. എസ് വൈ എഫ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി
സ്വാലിഹ് ഫലാഹി (പ്രസിഡണ്ട്).
മുഹ്സിൻ വഹബി (ജനറൽ സെക്രട്ടറി), ഷമീം പുതിയോട്ടിൽ (ട്രഷറർ), ആമിർ പറമ്പത്ത് (വൈസ് പ്രസിഡണ്ട്), മുഹമ്മദ് തലായി (ജോയിൻ്റ് സെക്രട്ടറി). എന്നിവരെ തെരഞ്ഞെടുത്തു.
SYF now also Edachery panchayath committee formed