നാദാപുരം: (nadapuram.truevisionnews.com)ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന സംസ്ഥാനപാതയിലെ വാരിക്കുഴികൾ അടക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി കത്തയച്ചു.
രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ മോട്ടോർസൈക്കിൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കുഴിയിലെ വെള്ളം കാണാത്തത് കാരണം അപകടം പറ്റുന്നത് പതിവായിരിക്കുകയാണ്. മഴക്കാലപൂർവ്വ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി നടത്താത്തതുകൊണ്ടാണ് റോഡിൽ ഇത്രയും വലിയ അപകടം പതിയിരിക്കുന്നത്
Nadapuram Grama Panchayath President vv muhammad ali writes to Minister demanding closure of cesspools