ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വായനാപക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ പി. കെ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ എം എൻ രമേഷ് ബാബു അധ്യക്ഷത വഹിച്ചു.
കുട്ടികൾ തയ്യാറാക്കിയ "ഇമ്മിണി ബല്ല്യ ആൾ " എന്ന കയ്യെഴുത്ത് പുസ്തകം പ്രകാശനം ചെയ്‌തു. ബഷീറിൻ്റെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കുട്ടികൾ നാടകം അവതരിപ്പിച്ചു. ജസിൽ രാജ് പി പി, ഫിർദ്ദൗസ് സി കെ,സനൂപ എ, ദിവ്യ കെ,ഐശ്വര്യ വി കെ എന്നിവർ നേതൃത്വം നൽകി.


സീനിയർ ടീച്ചർ ബി സുമംഗല സ്വാഗതം പറഞ്ഞു.പി വി സജിത കുമാരി, വിദ്യാരംഗം കൺവീനർ ശ്രീയുക്ത എന്നിവർ സംസാരിച്ചു.
Reading party and Basheer memorial organized iringannur higher secondary school