പുറമേരി: (nadapuram.truevisionnews.com) സംസ്ഥാനത്ത് ഭരണപക്ഷം നടത്തുന്ന അഴിമതികൾ സി. പി എം ഭരിക്കുന്ന താഴെ തട്ടിലേക്കും വ്യാപിക്കുന്നതായി കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ പറഞ്ഞു. പുറമേരി പഞ്ചായത്തിൽ ഉയരുന്ന പാതി വില തട്ടിപ്പ് പരാതി അതിൻ്റെ മറ്റൊരു പതിപ്പാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പുറമേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാതിവില തട്ടിപ്പിനെ കുറിച്ച് പ്രത്യേക ഏജൻസി അന്വേഷിക്കുക, ലൈഫ് ഭവന പദ്ധതി നടപ്പാക്കുക,തെരുവ് വിളക്കുകൾ കത്തിക്കുക, ഗ്രാമ സഭാ തീരുമാനങ്ങൾ ഏകപക്ഷീയമായി മാറ്റുന്നത് ഒഴിവാക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് ഉന്നയിച്ചത്.


മണ്ഡലം പ്രസിഡൻ്റ് സന്ദീപ് കൃഷ്ണ അധ്യക്ഷതവഹിച്ചു. കെ സജീവൻ, സി.ടി. കെ ബവിൻ ലാൽ ,ബീന കല്ലിൽ റീത്ത കണ്ടോത്ത് , ഇ.ടി.കെ രജീഷ്, പി അജയൻ, രവി അ േമ്പ്രാ ളി , എൻ.കെ വിശ്വംഭരൻ, എ.ടി ദാസൻ , സി.കെ സരിൻ , കെ. എം രജീഷ്,സായന്ദ് മലമൽ എന്നിവർ പ്രസംഗിച്ചു
Dharna in front of the purameri Panchayath office led by the Mandal Youth Congress Committee