Jul 6, 2025 10:53 AM

നാദാപുരം:(nadapuram.truevisionnews.com)നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. ഏകദേശം അൻപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.

അപകടത്തിൽ കോഴിക്കോട് ചെലവൂർ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. അബ്ദുറഹ്മാൻ ഗുരിക്കൾ ആണ് രക്ഷപ്പെട്ടത്. സ്ഥലത്ത് ഉഴിച്ചിൽ കേന്ദ്രം നടത്തി വരികയായിരുന്നു അബ്ദുറഹ്മാൻ. സാധാരണയായി ജോലി കഴിഞ്ഞ് ഈ കെട്ടിടത്തിലാണ് ഇയാൾ വിശ്രമിക്കാനായി എത്താറുള്ളത്.

എന്നാൽ ഇന്നലെ ചെലവൂരിലെ വീട്ടിലേക്ക് ഇയാൾ പോയതിനാലാണ് അപകടത്തിൽനിന്ന് രക്ഷപെട്ടത്. നാദാപുരം – കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Two storey concrete building collapses in Nadapuram

Next TV

Top Stories










News Roundup






//Truevisionall