ആയഞ്ചേരി: (vatakara.truevisionnews.com) കേരളത്തിന്റെ ആരോഗ്യമേഖലയെ തകർത്ത മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു. ആയഞ്ചേരി ടൗണിൽ നടന്ന ഉപരോധസമരം ജില്ലാ യൂത്ത് ലീഗ് സിക്രട്ടറി എം.പി ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് അലി എം.കെ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മൻസൂർ എടവലത്ത്, പഞ്ചായത്ത് ലീഗ് സെക്രട്ടറി ഹാരിസ് മുറിച്ചാണ്ടി, എ.കെ അബ്ദുല്ല, ഹാരിസ് എം, നൗഫൽ സി.വി, ജാഫർ വടക്കയിൽ, നസീർ ചോയിക്കണ്ടി, യൂനുസ് ടി. കെ, സായിദ് സി.എച്ച്, ഹനീഫ് വി, ഷംനാദ് കടമേരി എന്നിവർ നേതൃത്വം നൽകി. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Youth League protests in Ayanchery