മണിയൂർ: (vatakara.truevisionnews.com)കുറുന്തോടിയിലെ വെട്ടിൽ പീടിക കെ.പി.ഷാജി ഗ്രന്ഥാലയത്തിന് പുസ്തക ശേഖരവുമായി പ്രമുഖ സാഹിത്യകാരൻ വി.ആർ.സുധീഷ്. വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് വി.ആർ.സുധീഷ് പുസ്തക ശേഖരവുമായി ഗ്രന്ഥാലയത്തിൽ എത്തിയത്.
ചെറിയ കാലയളവ് കൊണ്ട് കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരിക്കുകയാണ് കെ.പി.ഷാജി ഗ്രന്ഥാലയം. വി.ആർ സുധീഷിൽ നിന്നു സെക്രട്ടറി കെ.കെ.പ്രദീപൻ ഗ്രന്ഥശേഖരം ഏറ്റുവാങ്ങി.


ചടങ്ങിൽ വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു. കുറ്റിയിൽ പ്രമോദ്, ടി.ശശീന്ദ്രൻ, കെ നാരായണൻ, കെ.പി.അനിൽ കുമാർ എന്നിവർ സംസാരിച്ചു. വി.കെ.റീബ നന്ദി പറഞ്ഞു.
Reading Day Celebration VR Sudheesh sets an example by handing over book collection to the library