Jul 23, 2025 10:45 AM

നാദാപുരം:(nadapuram.truevisionnews.com)  ഫിസിക്സ് വിഷയത്തിൽ ഗവേഷണത്തിന് യൂറോപ്യൻ യൂനിയൻ ഏർപ്പെടുത്തിയ മേരി സ്കോഡോ വിച്ച് ക്യൂറി ആക്ഷൻസ്  (എം എസ് സി എ) സ്കോളർഷിപ്പിന് അർഹനായ ഹരികൃഷ്ണൻ എ സി യെ അനുമോദിച്ചു. ബി.ജെ.പി നാദാപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .ബി.ജെ.പി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി രവി വെള്ളൂർ ഉപഹാരം നൽകി.

മണ്ഡലം ജനറൽ സെക്രട്ടറി മത്തത്ത് ചന്ദ്രൻ ഹരികൃഷ്ണന് പൊന്നാട അണിയിച്ചു . പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് നാദാപുരം, ബാബു സി.ടി.കെ, സജീവൻ ഈയ്യങ്കോട്, ഉണ്ണി ആവോലം, പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു . പേരോട് ഹയർ സെക്കഡറി സ്കൂളിൽ നിന്ന് വിരമിച്ച സതീശൻ പുതിയോട്ടിലിൻ്റെയും റീജ എസിൻ്റെയും മകനാണ് ഹരികൃഷ്ണൻ

BJP congratulates Harikrishnan for winning MSCA scholarship

Next TV

Top Stories










News Roundup






//Truevisionall