നാദാപുരം : (nadapuram.truevisionnews.com) പാറക്കടവിൽ ഇന്നലെ വൈകുന്നേരം ആറ് മണിയോട് കൂടി അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഒരു ഭാഗം തകർന്നു വീണതും, വൈകിട്ടോട് കൂടി പശുവിനെ മേക്കാൻ പോയ സ്ത്രീ പശുക്കടവ് കോങ്ങാട് മലയിൽ അകപ്പെട്ടി ടത്തും സേന തിരച്ചിൽ നടത്തി.
പറക്കടവിൽ സേന സംഭവസ്ഥലത്തെത്തിയ ശേഷം പഞ്ചായത്ത് അധികൃതർ പോലീസ്, വില്ലേജ് അധികാരികൾ എന്നിവരുടെ സഹകരണത്തോടെ ജെസിബി ഉപയോഗിച്ച് തകർന്നുവീണ വീടിന്റെ ഭാഗം നീക്കം ചെയ്തു നോക്കി ആരും അകപ്പെട്ടില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് സേന സംഭവസ്ഥലത്തു നിന്ന് തിരിച്ചു.
പശുക്കടവ് കോങ്ങാട് പശുവിനെ തേടിപോയ യുവതി തിരിച്ചെത്തിയില്ല എന്ന വിവരത്തെ തുടർന്ന് സേന സംഭവസ്ഥലത്ത് എത്തുന്നത്. സ്കൂളിൽ നിന്ന് തിരിച്ചെത്തിയ കുട്ടികൾ അമ്മയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഫയർഫോഴ്സ് നാട്ടുകാർച്ചേർന്ന് നടത്തിയ തിരച്ചിലിൽ വീടിനു കുറച്ചു ദൂരെയായി സ്ത്രീയെയും പശുവിനെയും ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വരുൺ. എസ്, സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ ഷാജി. പി. കെ, മുഹമ്മദ് ആസിഫ് എന്നിവർ നേതൃത്വം നൽകി.
Yesterday was a day of searching for the Nadapuram Fire Force









































