നാദാപുരം: [nadapuram.truevisionnews.com] സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഉടനെയാണ് വോട്ടില്ലാത്ത ഒരു കൂട്ടം ഫുട്‌ബോൾ പ്രേമികളായ കുട്ടികൾ സ്ഥാനാർഥി പി.ശ്രീലതയെ സമീപിച്ചത്. കളിക്കാൻ ബോൾ ഇല്ലാത്തതായിരുന്നു വിഷയം.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നിലവിൽ വന്നതിനാൽ പിന്നെ ആലോചിക്കാം എന്ന മറുപടി നൽകി. ശ്രീലത പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ആയെന്ന് അറിഞ്ഞതോടെ 'ലതേച്ചീ ബോൾ....' എന്ന ആവശ്യവുമായി കുട്ടികൾ വീണ്ടുമെത്തി.
കുട്ടികളുടെ ആവശ്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ വി.പി റഫീക്ക്, വി.പി.നാസർ എന്നിവർ സ്പോർട്‌സിൽ വളരാൻ വെമ്പൽ കൊള്ളുന്ന കുട്ടികളെ സഹായിക്കാൻ തയ്യാറായി. അരൂർ മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലതയിൽ നിന്ന് ഫുട്ബോൾ ടീം ക്യാപ്ടൻ ആർ ഋത്തിക്കും കൂട്ടുകാരും ബോൾ ഏറ്റുവാങ്ങി. വി.പി.നാസർ, ടി.കെ.വാസുദേവൻ, എം.കെ.സന്തോഷ്, കെ.കുഞ്ഞിക്കണ്ണൻ, കെ.നിഷ, പി.രാഗേഷ് എന്നിവർ സംബന്ധിച്ചു.
P. Srilatha keeps election promise

























.jpeg)






