നാദാപുരം: [nadapuram.truevisionnews.com] യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സംരംഭമായ കെ പി ചായ് നാദാപുരം പുതുവത്സര ദിനമായ ഇന്ന് നാദാപുരത്ത് ഗോൾഡൻ ബീറ്റ്സ് സംഘടിപ്പിക്കും.
പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി കെ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ കെ പി മുഹമ്മദ് അറിയിച്ചു.ഗോൾഡൻ ടിക്കറ്റ് നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ അഞ്ചു മാസമായി സ്ഥാപനത്തിൽ നിന്ന് 500 രൂപയിൽ കൂടുതൽ പർച്ചേസ് ചെയ്യുന്നവർക്ക് നൽകിയ ഗോൾഡൻ ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിക്കുന്ന ആൾക്ക് സൗജന്യമായി യുഎഇ സന്ദർശിക്കാനുള്ള അവസരം ഉണ്ടാകും.
ലോക നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലേക്ക് പോകുന്ന അസീം വെളിമണ്ണക്ക് കെ പി ഗ്രൂപ്പിന്റെ സ്പോൺസർഷിപ്പ് തുകയും ഉപഹാരവും ചടങ്ങിൽ സമ്മാനിക്കും. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വ്ലോഗർമാർക്കും ഓൺലൈൻ ചാനലിലും പ്രത്യേക പുരസ്കാരം നൽകും.
ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ വ്യാപാര മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കെ പി മുഹമ്മദ് പറഞ്ഞു.
KP Chai Golden Beats







































